ടെക് ഭീമനായ മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും പണം സമ്പാദിക്കാനുള്ള ഫീച്ചര്‍ വരുന്നു. ഇൻവൈറ്റ് ഒൺലി ഹോളിഡേ ബോണസ് എന്ന പുതിയ ഫീച്ചറിനാണ് മെറ്റ രൂപം നൽകുന്നത്. കമ്പനിയുടെ കീഴിലുള്ള ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ് എന്നീ പ്ലാറ്റ്‌ഫോമുകൾവഴി ഉപയോക്താക്കള്‍ക്ക് വരുമാനംനേടാനുള്ള അവസരമൊരുക്കാനാണ് മെറ്റയുടെ പദ്ധതി.
റിപ്പോര്‍ട്ടുകള്‍പ്രകാരം, പുതിയ ഫീച്ചറിലുടെ കണ്ടന്റ് ക്രിയേറ്റർമാർക്ക് അവരുടെ ഫോട്ടോകളും റീലുകളും പങ്കുവച്ച് പ്രതിഫലം നേടാനാകും. ആദ്യഘട്ടത്തിൽ യു.എസ്, സൗത്ത് കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ഇൻസ്റ്റഗ്രാം ഉപഭോക്താക്കൾക്കാണ് ഈ ഫീച്ചർ ലഭ്യമാക്കുക. ബോണസ് കാലാവധിയിൽ റീലുകൾ എത്ര തവണ പ്ലേ ചെയ്തിട്ടുണ്ടെന്നു കണക്കാക്കിയും ഫോട്ടോസിന്റെ വ്യൂ അടിസ്ഥാനമാക്കിയുമാണ് ഇവര്‍ക്ക് പണം ലഭിക്കുക. അതേസമയം, പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് തുടക്കത്തിൽ ഈ നാലു രാജ്യങ്ങളിലെ ഉപഭോക്താക്കൾക്കായി മാത്രം ഈ സേവനം ലഭ്യമാക്കുന്നതെന്നും മെറ്റ അറിയിച്ചു. ഇത് വിജയിച്ചാൽ, മുഴുവൻ രാജ്യങ്ങളിലേക്കും പണം സമ്പാദിക്കാനുള്ള പുതിയ ഫീച്ചർ എത്തും. അതേസമയം, പങ്കുവയ്ക്കുന്ന കണ്ടന്റുകൾ നിർബന്ധമായും മോണിറ്റൈസേഷൻ പോളിസി പാലിച്ചായിരിക്കണമെന്നും മെറ്റ അറിയിച്ചിട്ടുണ്ട്.