എല്ലാ വര്‍ഷവും ഏപ്രില്‍ 22നാണ് ലോക ഭൗമ ദിനം (World Earth Day) ആചരിക്കുന്നത്. ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ചുള്ള ബോധവത്കരണത്തിനാണ് എല്ലാ വര്‍ഷവും ഭൗമ ദിനം ആചരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ വര്‍ഷവും ലോക ഭൗമ ദിനത്തിന്റെ പ്രധാന്യം വര്‍ദ്ധിച്ചു കൊണ്ടുമിരിക്കുകയാണ്.
ഈ വര്‍ഷം 53 ാമത്തെ ലോക ഭൗമദിനമാണ് നാം ആചരിക്കുന്നത്. ‘നമ്മുടെ ഗ്രഹത്തില്‍ നിക്ഷേപിക്കുക’ എന്നതാണ് 2023-ലെ ഭൗമദിന പ്രമേയം. നാമെല്ലാവരും ഉത്തരവാദിത്തം ഏറ്റെടുക്കുകയും നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുന്നതില്‍ നമ്മുടെ പങ്ക് നിര്‍വഹിക്കുകയും വേണം.
1970 ഏപ്രില്‍ 22 മുതലാണ് ലോകത്ത് ഭൗമ ദിനം ആചരിക്കാന്‍ ആരംഭിച്ചത്. കാലാവസ്ഥ വ്യതിയാനം, ആഗോള താപനം, മലിനീകരണം തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ദിനം ആചരിക്കുന്നത്. 1970 ഏപ്രില്‍ 22 ന് ആദ്യമായി ഭൗമ ദിനം ആചരിച്ചപ്പോള്‍ അമേരിക്കയില്‍ ഏകദേശം 20 മില്യണ്‍ ആളുകളാണ് പരിസ്ഥിതിയെ നിരാകരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഭൗമദിനം മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിയില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നു. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിയെ ബാധിക്കുമെന്നും ഭാവി തലമുറകള്‍ക്കായി ഈ ഗ്രഹത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് നമുക്കെല്ലാവര്‍ക്കും നമ്മുടെ പങ്ക് ചെയ്യാമെന്നും ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.