Sunday, April 20, 2025

ഭൗമ മണിക്കൂര്‍ ആചരണം ഇന്ന്; വേള്‍ഡ് വൈഡ് ഫണ്ട് നേച്ചര്‍ ഇന്ത്യയുടെ ഈ വര്‍ഷത്തെ ആചരണത്തില്‍ കേരള നിയമസഭയും പങ്കുചേരും

ഊര്‍ജ്ജ ഉപഭോഗത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കാനുളള വേള്‍ഡ് വൈഡ് ഫണ്ട് നേച്ചര്‍ ഇന്ത്യയുടെ ഈ വര്‍ഷത്തെ ഭൗമ മണിക്കൂര്‍ ആചരണത്തില്‍ കേരള നിയമസഭയും പങ്കുചേരും.

ഇന്ന്, മാര്‍ച്ച് 26ന് രാത്രി 8.30 മുതല്‍ 9.30 വരെ നിയമസഭാമന്ദിരത്തിലെ വൈദ്യുതിവിളക്കുകള്‍ അണയ്ക്കും. രാത്രി 8.30 മുതല്‍ 9.30 വരെ എല്ലാവരും വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതിവിളക്കുകളും ഉപകരണങ്ങളും അണച്ച് ഭൗമ മണിക്കൂറിന്റെ ഭാഗമാകണമെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് അറിയിച്ചു. ഭൗമ മണിക്കൂര്‍ ആചരിക്കണമെന്ന് വൈദ്യുതി ബോര്‍ഡും ഉപയോക്താക്കളോട് അഭ്യര്‍ഥിച്ചു.

വൈകുന്നേരത്തെ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വൈകിട്ട് 6 മുതല്‍ 11 വരെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭ്യര്‍ഥിച്ചു.

Latest News