ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ദ്വീപായ ജാവയിലുണ്ടായ ഭൂചലനത്തില്‍ 46 പേരുടെ മരണം സ്ഥിരീകരിച്ചു. റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 700-ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ജാവയുടെ പടിഞ്ഞാറന്‍ മേഖലയിലെ സിയാന്‍ജുര്‍ നഗരത്തിലാണ് ഭൂചലനമുണ്ടായത്. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയേറിയ പ്രദേശം കൂടിയാണ് ഇത്. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പടെ ഒട്ടേറെ കെട്ടിടങ്ങള്‍ ഭൂചലനത്തില്‍ തകര്‍ന്നു. നിരവധി ആളുകള്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായാണ് വിവരം. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകർ മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. ജാവയില്‍ നിന്നും നൂറു കിലോമീറ്റര്‍ അകലെയുള്ള ജക്കാര്‍ത്തയിലും ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.