Tuesday, January 21, 2025

തെക്കൻ തായ്‌വാനിൽ ഭൂചലനം: 15 പേർക്ക് നിസ്സാരപരിക്ക്

യു. എസ്. ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് ചൊവ്വാഴ്ച പുലർച്ചെ തെക്കൻ തായ്‌വാനിൽ റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു; 15 പേർക്ക് നിസ്സാരപരിക്കേറ്റു.

യുജിംഗിന് 12 കിലോമീറ്റർ (7 മൈൽ) വടക്ക് 10 കിലോമീറ്റർ (6 മൈൽ) പ്രാഥമിക ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു. എസ്. ജി. എസ്. പറഞ്ഞു. തായ്‌വാനിലെ സെൻട്രൽ വെതർ അഡ്മിനിസ്‌ട്രേഷൻ റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി. രക്ഷാപ്രവർത്തകർ ഇപ്പോഴും നാശനഷ്ടങ്ങൾ വിലയിരുത്തുന്നുണ്ടെങ്കിലും ഭൂകമ്പത്തിൽ ആരും മരണപ്പെട്ടതായി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല.

നിസ്സാരപരിക്കുകളോടെ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി തായ്‌വാനിലെ അഗ്നിശമനസേന അറിയിച്ചു. ഇവരിൽ ഒരു കുട്ടിയുൾപ്പെടെ ആറുപേരെ തൈനാൻ നഗരത്തിലെ നാൻസി ജില്ലയിൽ തകർന്ന വീട്ടിൽനിന്ന് രക്ഷപെടുത്തി. ഷുവെയ് പ്രവിശ്യയിലെ ഒരു പാലത്തിന് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലിൽ ദ്വീപിന്റെ പർവതനിരയായ കിഴക്കൻതീരമായ ഹുവാലിയനിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. അതിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News