Monday, November 25, 2024

കിഴക്കന്‍ ലഡാക്ക്: സാധ്യമായ പരിഹാരങ്ങള്‍ തേടുമെന്ന് ഇന്ത്യയും ചൈനയും

കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ പ്രദേശങ്ങളില്‍ പരസ്പരം സ്വീകാര്യമായ പരിഹാരങ്ങള്‍ തേടുമെന്ന് വ്യക്തമാക്കി ഇന്ത്യ-ചൈന സൈനികതല കൂടിക്കാഴ്ച.

യഥാര്‍ഥ നിയന്ത്രണ രേഖയിലെ (എല്‍എസി) പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് ഇരുപക്ഷവും വ്യക്തവും സുദീര്‍ഘവുമായ ചര്‍ച്ചകള്‍ നടത്തിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി.

കിഴക്കന്‍ ലഡാക്ക് സെക്ടറിലെ ചുഷുല്‍-മോള്‍ഡോ സൈനിക പോയിന്റിലാണ് ഞായറാഴ്ച 18-ാമത് ഇന്ത്യ-ചൈന സൈനികതല ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇന്ത്യയുടെ ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ റാഷിം ബാലിയുടെയും ചൈനയുടെ തത്തുല്യ റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥന്റെയും നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടന്നത്.

Latest News