കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതിയില്‍ ഇടപെടാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്. ഇതിനായുള്ള കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തയാറാക്കുന്നു. കേന്ദ്ര ഏജന്‍സികള്‍ക്കും സര്‍ക്കാരിനും മാര്‍ഗനിര്‍ദേശം നല്കാന് നീക്കം. കോണ്‍ഗ്രസും ആംആദ്മിയും അടക്കമുള്ള പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കം നടക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നും നിഷ്പക്ഷ സമീപനം ഉണ്ടാകുന്നില്ലെന്നുമായിരുന്നു പരാതികള്‍. ഈ പശ്ചാത്തലത്തില്‍ വിഷയം ഗൗരവമായി തെരഞ്ഞെടുപ്പ് കമ്മീഷന് പരിഗണിക്കുന്നത്. ഏജന്‍സികളുടെ നപടികളില്‍ ഇടപെടുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനപരമായ പരിമിതികളുണ്ട്. അതിനാല്‍ മാര്‍ഗനിര്‍ദേശം നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുങ്ങുന്നത്.
കേന്ദ്ര ഏജന്‍സികള്‍ക്കും സര്‍ക്കാരിനും ഇതുമായി ബന്ധപ്പെട്ട് നിഷ്പക്ഷമായ ഇടപെടലായിരിക്കണം നടത്തേണ്ടതെന്നും റെയ്ഡുകളോ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായ മറ്റു നടപടികളോ ഉണ്ടാകുന്ന സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് മാര്‍ഗനിര്‍ദേശം നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുങ്ങുന്നത്.