ദക്ഷിണ ഉക്രൈന്റെയും കിഴക്കൻ ഡോൺബാസ് മേഖലയുടെയും പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാനാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് മുതിർന്ന റഷ്യൻ കമാൻഡർ വെളിപ്പെടുത്തി. അതേസമയം, വരും ദിവസങ്ങളിൽ കിഴക്കൻ ഉക്രെയ്‌നിലും തെക്കൻ തീരത്തും റഷ്യ ആക്രമണം ശക്തമാക്കാൻ സാധ്യതയുണ്ടെന്നും അടുത്ത രണ്ടാഴ്ച യുദ്ധത്തിൽ നിർണായകമായേക്കുമെന്നും വിവിധ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
മോൾഡോവയിലെ റഷ്യൻ പിന്തുണയുള്ള വിഘടനവാദ മേഖലയായ ട്രാൻസ്നിസ്ട്രിയയിലേക്ക് മോസ്കോയ്ക്ക് പ്രവേശനം നൽകുമെന്നും കമാൻഡർ പറഞ്ഞു. ഉക്രെയ്നിന്റെ പടിഞ്ഞാറ് അതിർത്തിയോട് ചേർന്നുള്ള ഒരു ചെറിയ പ്രദേശമാണ് ട്രാൻസ്നിസ്ട്രിയ. മോൾഡോവ, മോസ്‌കോയുടെ അംബാസഡറെ വിളിച്ച് വരുത്തി, കമാൻഡറുടെ അഭിപ്രായപ്രകടനങ്ങൾ വലിയ ആശങ്കക്ക് ഇടവരുതുന്നുവെന്ന് അറിയിച്ചു.