Tuesday, November 26, 2024

ഉക്രൈനു ശേഷം മറ്റ് രാജ്യങ്ങളെ റഷ്യ ആക്രമിക്കും; മുന്നറിയിപ്പുമായി സെലെൻസ്‌കി

ഉക്രൈന്റെ മേലുള്ള റഷ്യയുടെ അധിനിവേശം ഒരു തുടക്കം മാത്രമാണെന്നും മറ്റ് രാജ്യങ്ങളെയും റഷ്യ ആക്രമിക്കുമെന്നും ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി മുന്നറിയിപ്പ് നൽകി. ഏപ്രിൽ 22 -ന് നൽകിയ വീഡിയോ സന്ദേശത്തിലാണ് പ്രസിഡന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. “ഞങ്ങളെപ്പോലെ, മരണത്തിന് മേലുള്ള ജീവിതത്തിന്റെ വിജയത്തിൽ വിശ്വസിക്കുന്ന എല്ലാ രാജ്യങ്ങളും പോരാടണം” – വീഡിയോ സന്ദേശത്തിലൂടെ സെലെൻസ്‌കി ആഹ്വാനം ചെയ്തു.

റഷ്യ തുടരുന്ന ആക്രമണം ഉക്രെയ്‌നിന്റെ മുഴുവൻ തീരപ്രദേശത്തെയും പൂർണ്ണമായി നശിപ്പിക്കും. ഉക്രേനിയൻ തീരദേശ നഗരങ്ങളായ മൈക്കോളൈവ്, ഒഡെസ എന്നിവയിലൂടെ റഷ്യൻ സൈന്യം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ സംഭവങ്ങൾ ഉടനെങ്ങും യുദ്ധം നിറുത്തുവാൻ റഷ്യ പദ്ധതി ഇടുന്നുന്നില്ല എന്നതിന്റെ സൂചനകളാണ്.

എല്ലാത്തിനേയും കീഴടക്കുക എന്ന തങ്ങളുടെ ഉദ്ദേശ്യം റഷ്യ മറച്ചുവെക്കുന്നില്ലെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയവും പറഞ്ഞു.

Latest News