തെരഞ്ഞെടുപ്പ് കമ്മീഷനെതിരായി മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഇമ്രാന്‍ ഖാനെ അയോഗ്യനാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിക്കളഞ്ഞത്.
പാക് പ്രധാനമന്ത്രിയായിരിക്കെ അറബ് രാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനവേളയിൽ അദ്ദേഹത്തിന് ലഭിച്ച ഉപഹാരങ്ങള്‍ സ്വകാര്യമായി വിറ്റ് പണമുണ്ടാക്കിയെന്നതാണ് ഇമ്രാന്‍ ഖാനെതിരെയുള്ള ആരോപണം.
ഇതിനെത്തുടര്‍ന്ന് അഞ്ച് വര്‍ഷത്തേക്ക് അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയിരുന്നു. എന്നാല്‍ കമ്മീഷന്‍റെ തീരുമാനത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഇമ്രാന്‍ ഖാന്‍ കോടതിയെ സമീപിച്ചത്.
അഴിമതി നടപടികളിൽ തീരുമാനമെടുക്കാനോ ആളുകളെ അയോഗ്യരാക്കാനോ ഉന്നത തിരഞ്ഞെടുപ്പ് ബോഡിക്ക് അധികാരമില്ലെന്നാണ് ഇമ്രാൻ ഖാൻ ഹർജിയിൽ പറഞ്ഞത്.