ഹമാസിന്റെ മുതിർന്ന നേതാക്കളിലൊരാളായ ഇസ്മായിൽ ഹനിയെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽവച്ചു കൊല്ലപ്പെട്ടു. ഇറാൻ മാധ്യമങ്ങളും ഹമാസ് വൃത്തങ്ങളുമാണ് ഈ വാർത്ത പുറത്തുവിട്ടത്.
ഇറാന്റെ തലസ്ഥാനത്തുള്ള അദ്ദേഹത്തിന്റെ വസതിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ബുധനാഴ്ച ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. പക്ഷേ, അദ്ദേഹത്തിന്റെ മരണവാർത്തകളോട് ഇതുവരെ ഇസ്രായേൽ പ്രതികരിച്ചിട്ടില്ല.
ഹനിയെയുടെ അംഗരക്ഷകരും കൊല്ലപ്പെട്ടതായി ഇറാൻ റെവല്യൂഷണറി ഗാർഡുകൾ പറയുന്നു. പുതിയ ഇറാനിയൻ പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങിനു പിന്നാലെയാണ് സംഭവം നടന്നത്.