റോമിലെ പ്രോ ലൈഫ് ആൻഡ് ഫാമിലി ഓഫീസ് എൽ ജി ബി ടി പ്രവർത്തകർ തകർത്തു. ജൂൺ 10-നാണ് പ്രോലൈഫിന്റെ റോമിലെ ആസ്ഥാനമന്ദിരത്തിനു നേരെ അക്രമം നടന്നത്. എൽ ജി ബി ടി പ്രവർത്തകരുടെ ഈ അക്രമപ്രവർത്തനങ്ങളിൽ ഇറ്റാലിയൻ പ്രോ ലൈഫ് ആൻഡ് ഫാമിലി അസോസിയേഷൻ അപലപിച്ചു.
ഇറ്റലിയിലെ എൽ ജി ബി ടി പ്രൈഡ് പ്രകടനത്തിന്റെ നേതാവായ മരിയോ കൊളമറിനോയുടെ നേതൃത്വത്തിലായിരുന്നു അക്രമം നടന്നത്. “അവിടെ വെറുപ്പിന്റെ അന്തരീക്ഷമായിരുന്നു. അവർ അസഭ്യങ്ങൾ പറയുകയും ആസ്ഥാനമന്ദിരത്തിന്റെ കവാടം അധാർമ്മികമായ പല മുദ്രാവാക്യങ്ങളാൽ നിറക്കുകയും ചെയ്തു. ആസ്ഥാനമന്ദിരത്തിനു നേരെ എറിഞ്ഞ മുട്ടകളുടെ അവശിഷ്ടങ്ങളും പരിസരങ്ങളിൽ കാണാം” – പ്രോ ലൈഫ് ആൻഡ് ഫാമിലി അസോസിയേഷന്റെ പ്രസിഡന്റ് ജാക്കോപോ കോഗെ പറഞ്ഞു.
എൽ ജി ബി ടി പ്രവർത്തകരുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലാണ്. വ്യത്യസ്തമായി ചിന്തിക്കുന്ന എല്ലാവരെയും അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും വായടപ്പിക്കാനുമാണ് അവർ ശ്രമിക്കുന്നത്. എന്തൊക്കെ അക്രമങ്ങൾ നേരിട്ടാലും ഞങ്ങൾ പ്രോ-ലൈഫ് സംഘടനയുടെ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുമെന്നും വിദ്യാഭ്യാസ സ്വാതന്ത്ര്യം, കുടുംബം, കുട്ടികൾ എന്നിവയുടെ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും പ്രോ-ലൈഫ് നേതാവ് പറഞ്ഞു.