കോഴിക്കോട് ജില്ലയിൽ ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 39 വയസ്സുകാരനിലാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം നാല് ആയി.
നിപ പോസിറ്റീവായ മറ്റുവ്യക്തികള്‍ ചികിത്സതേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സയ്ക്കായി എത്തിയിരുന്നു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തിന്‍ന്റെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ ഇദ്ദേത്തിന്റെ സമ്പർക്കപട്ടിക തയാറാക്കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പുമന്ത്രി അറിയിച്ചു.
അതേസമയം, നിലവിൽ 950 പേരാണ് നിപ സമ്പര്‍ക്കപട്ടികയിലുള്ളത്. അതില്‍ 213 പേരാണ് ഹൈറിസ്ക് പട്ടികയിലുള്ളത്. 287 ആരോഗ്യപ്രവര്‍ത്തകര്‍ സമ്പര്‍ക്കപട്ടികയിലുണ്ട്. സ്വകാര്യ ആശുപത്രികളിലുള്ള നാലുപേരാണ് ഹൈറിസ്‌ക് സമ്പര്‍ക്കപട്ടികയിലുള്ളത്. 17 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും നിരീക്ഷണത്തിലുണ്ട്.