Thursday, April 3, 2025

മാധ്യമപഠനത്തിൽ റാങ്ക് നേട്ടവുമായി വൈദികർ

മാധ്യമപഠനത്തിൽ റാങ്ക് നേട്ടവുമായി നാലു വൈദികര്‍. ചങ്ങനാശേരി സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാര്‍ഥികളായ നാലു വൈദികരാണ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ മാധ്യമ പി. ജി. വിഭാഗത്തിൽ റാങ്കുകള്‍ കരസ്ഥമാക്കിയത്.

എം. എ. സിനിമ ആന്‍ഡ് ടെലിവിഷൻ വിഭാഗത്തിൽ ഫാ. ബിബിന്‍ ജോസ്, ഫാ. ജി. വിനോദ്കുമാര്‍ എന്നിവർ ഒന്നും രണ്ടും റാങ്കുകൾ നേടി. എം. എ. മള്‍ട്ടി മീഡിയയില്‍ ഫാ. നിബിന്‍ കുര്യാക്കോസ് ഒന്നാം റാങ്കും ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടൻ മൂന്നാം റാങ്കും കരസ്ഥമാക്കി.

‘കടലാസച്ചൻ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ഫാ. ബിബിന്‍ ജോസ് ദിവ്യകാരുണ്യ മിഷനറി സഭയിലെ കോട്ടയം എമ്മാവൂസ് പ്രൊവിൻസ് അംഗമാണ്. ഫാ. ജി. വിനോദ്കുമാര്‍ എസ്. വി. ഡി. ബാംഗ്ലൂർ പ്രൊവിൻസിലെ അംഗമാണ്. വരാപ്പുഴ അതിരൂപതയിലെ വൈദികനാണ് ഫാ. നിബിന്‍ കുര്യാക്കോസ്. ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടന്‍ ആലപ്പുഴ രൂപതാംഗമാണ്.

ദക്ഷിണേന്ത്യയിലെ ആദ്യത്തെ യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് ആയ മീഡിയ കോളേജാണ് ചങ്ങനാശേരി സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ. മാധ്യമപഠനത്തിൽ ആറ് ഡിഗ്രി കോഴ്‌സുകളും അഞ്ച് പി. ജി. കോഴ്‌സുകളുമാണ് ഈ കോളേജിലുള്ളത്. 235 സീറ്റുകളുള്ള സിനിമാ തീയേറ്റർ, 90.8 റേഡിയോ മീഡിയ വില്ലേജ്, എം. വി. ടി. വി., മീഡിയ വില്ലേജ് സ്റ്റുഡിയോസ് തുടങ്ങിയവ സെന്റ് ജോസഫ്‌സ് കോളേജിന്റെ ഭാഗമാണ്.

Latest News