Thursday, April 3, 2025

ഡൽഹിയിൽ കനത്ത മഴ: ഏഴുപേർ മരിച്ചു

ഡൽഹിയിൽ പെയ്ത ശക്തമായ മഴയെതുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ ഏഴുപേർ മരണമടഞ്ഞു. ഡൽഹിയിലെ ഗാസിപൂരിലാണ് ആദ്യമരണം സംഭവിച്ചത്. ഒരു സ്ത്രീയും കുഞ്ഞുമാണ് ഇവിടെ നടന്ന അപകടത്തിൽ മരണമടഞ്ഞത്.

ഗാസിപൂരിൽ ഖോഡ കോളനിക്കുസമീപത്തെ വെള്ളക്കെട്ടിൽ തെന്നിവീണാണ്  തനൂജയും മൂന്നുവയസുള്ള മകൻ പ്രിയാൻഷും മരണമടഞ്ഞത്. നോയിഡയിൽ രാത്രി പെയ്ത കനത്ത മഴയിൽ നിരവധി അടിപ്പാതകൾ വെള്ളത്തിനടിയിലായി. അതിനിടെ, മതിലിടിഞ്ഞ് രണ്ടുപേർ മരിച്ചു. ഗുരുഗ്രാമിലെ ഇഫ്‌കോ ചൗക്കിൽ വെള്ളം നിറഞ്ഞ റോഡിലേക്ക് കേടായ കമ്പി വീണതിനെതുടർന്ന് മൂന്നുപേർ വൈദ്യുതാഘാതമേറ്റു  മരിച്ചു.

മോശം കാലാവസ്ഥയെതുടർന്ന് ഡൽഹിയിലേക്കുള്ള 10 വിമാനങ്ങളെങ്കിലും ജയ്പൂരിലേക്കും ലഖ്‌നൗവിലേക്കും തിരിച്ചുവിട്ടു. കാലാവസ്ഥാ വ്യതിയാനംമൂലം കൂടുതൽ തടസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് എയർലൈനുകൾ മുന്നറിയിപ്പ് നൽകി. മഴ കനത്തതോടെ ന​ഗരത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസമന്ത്രി അതിഷി അവധി പ്രഖ്യാപിച്ചു.

Latest News