തെക്കൻ സുഡാനിൽ ദിവസങ്ങളായി നടക്കുന്ന ഗോത്രവർഗ പോരാട്ടങ്ങളിൽ മരിച്ചവരുടെ എണ്ണം 220 ആയി ഉയർന്നു, ഇത് സമീപ വർഷങ്ങൽ നടന്ന വംശീയ അക്രമങ്ങളിലെ ഏറ്റവും ഉയർന്ന മരണസംഖ്യയാണ്.
എത്യോപ്യയുടെയും ദക്ഷിണ സുഡാനിന്റെയും അതിർത്തിയിലെ ബ്ലൂ നൈൽ പ്രവിശ്യയിൽ ഈ മാസം ഒരു സ്ഥലത്തിന്റെ പേരിലുണ്ടായ തർക്കമാണ് വലിയ കലാപമായി രൂപപ്പെട്ടത്. ഹൗസാ ഗോത്രവർഗ്ഗക്കാരും ബെർട്ട ഗോത്രവർഗ്ഗക്കാരും തമ്മിലാണ് രൂക്ഷമായ കലാപം നടക്കുന്നത്.