Sunday, November 24, 2024

നിക്കരാഗ്വയിൽ രാഷ്ട്രീയ തടവുകാർക്കെതിരെ അടിച്ചമർത്തൽ ശക്തമാക്കി ഒർട്ടേഗ ഭരണകൂടം

ഫെബ്രുവരിയിൽ, നിക്കരാഗ്വയിൽ നിന്നും യുഎസിലേക്ക് നാടുകടത്തപ്പെട്ട 222 രാഷ്ട്രീയ തടവുകാരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ഒർട്ടേഗ ഭരണകൂടം ആരംഭിച്ചു. ഇതിന് അനുമതി നൽകുന്ന കോടതിവിധി ജൂൺ 9-ന് പ്രഖ്യാപിച്ചു. ഇതോടെ നാടുകടത്തപ്പെട്ട ക്രൈസ്തവരും വൈദികരും ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കളും മറ്റും കണ്ടുകെട്ടുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

മെയ് 19-ന് മനാഗ്വ ആസ്ഥാനമായുള്ള അപ്പീൽ കോടതിയുടെ ക്രിമിനൽ ചേംബർ 1-ന്റെ വിധി, മുൻതടവുകാരെ ‘മാതൃരാജ്യത്തെ രാജ്യദ്രോഹികളായി’ പ്രഖ്യാപിക്കുകയും അതിനാൽ രാജ്യത്തു നിന്ന് നാടുകടത്തുകയും അവരുടെ പൗരത്വം ഇല്ലാതാക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത് ഒരുതരത്തിലുള്ള മോഷണമാണെന്നും മറ്റൊരു ഗുരുതരമായ മൗലികാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി മുൻ നിക്കരാഗ്വൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഫെലിക്സ് മറാഡിയാഗ വ്യക്തമാക്കി. സ്വകാര്യസ്വത്ത് ഭരണഘടനാപരമായ അവകാശവും നിക്കരാഗ്വ ഒപ്പിട്ട ഒന്നിലധികം അന്താരാഷ്ട്ര കരാറുകളിൽ രേഖപ്പെടുത്തിയിട്ടുള്ള അടിസ്ഥാന നിയമപരമായ ഗ്യാരണ്ടിയുമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ നിയമം, ഒർട്ടേഗ ഭരണകൂടത്തിനെതിരെ സ്വരമുയർത്തുന്നവരെ എല്ലാത്തരത്തിലും ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് നിക്കരാഗ്വായിലെ ക്രൈസ്തവർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ രൂപതകളുടെയും ക്രിസ്ത്യൻ സ്ഥാപനങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ ഭരണകൂടം മരവിപ്പിച്ചിരുന്നു.

Latest News