വ്യക്തിഗത വിവരം, സമുദായം എന്നിവക്കു പുറമേ ഉദ്യോഗാര്‍ത്ഥികളുടെ വിദ്യാഭ്യാസയോഗ്യത സ്വയം തിരുത്താനുള്ള സംവിധാനം കൂടി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് ലഭ്യമാക്കി. പി. എസ്. സിയുടെ ‘തുളസി ആപ്പി’ലാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കായി പുതിയ സൗകര്യം കൊണ്ടുവന്നത്. തിരുത്തലുകള്‍ വിദ്യാര്‍ത്ഥികളുടെ അറിവോടെയാണെന്ന് ഉറപ്പാക്കാന്‍ ഒ.ടി.പി യും ആവശ്യമാണ്.
നേരത്തെ വിദ്യാഭ്യാസ യോഗ്യത തിരുത്തുന്നതിനുള്ള സൗകര്യം തുളസി ആപ്പില്‍ ഉണ്ടായിരുന്നില്ല. ഇതിനായി ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസില്‍ നേരിട്ട് എത്തേണ്ടിയിരുന്നു. എന്നാല്‍ ഇതിന് താത്ക്കാലികമായ പരിഹാരമാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്.
അതേസമയം ജനനത്തീയതി, ഫോട്ടോ, ഒപ്പ് എന്നിവ സ്വയം തിരുത്താന്‍ കഴിയില്ല. ഇതിന് നിലവിലെ സ്ഥിതി തന്നെ തുടരുമെന്നാണ് വിവരം. എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ സ്വയം വരുത്തുന്ന മാറ്റങ്ങള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനാസമയത്ത് രേഖാമൂലം തെളിയിക്കേണ്ടതുണ്ട്.