Monday, November 25, 2024

ജനസംഖ്യ 104 ദശലക്ഷമായി രേഖപ്പെടുത്തി ഈജിപ്ത്; ഓരോ 19 സെക്കന്‍ഡിലും ഒരു കുഞ്ഞ് ജനിക്കുന്നു

നൂറ്റിനാലുദശലക്ഷമായി ജനസംഖ്യ രേഖപ്പെടുത്തി ഈജിപ്ത്. ഇരുന്നൂറ്റി ഇരുപത്തൊന്നു ദിവസത്തിനുള്ളില്‍ ഒരു ദശലക്ഷമാണ് ജനസംഖ്യ വര്‍ധിച്ചത്. സെന്‍ട്രല്‍ ഏജന്‍സി ഓര്‍ പബ്ലിക് മൊബിലൈസേഷന്‍ ആന്റ് സ്റ്റാറ്റിക്‌സാണ് ജനസംഖ്യ സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തിയത്.

ഏഴുമാസവും പതിനൊന്നുദിവസത്തിനുമിടയില്‍ ഓരോ പത്തൊന്‍പത് സെക്കന്റിലും ഒരു കുഞ്ഞ് രാജ്യത്ത് ജനിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതനുസരിച്ച് 4,525 പേരാണ് ഒരു ദിവസത്തില്‍ ഈ കാലഘട്ടത്തില്‍ ജനിച്ചത്. അതേസമയം ഇതേ കാലഘട്ടത്തില്‍ 1,566 മരണങ്ങളാണ് രേഖപ്പെടുത്തിയത്.

നേരത്തെ ഫെബ്രുവരിയില്‍ രാജ്യത്തെ ജനസംഖ്യ 103 ദശലക്ഷമായി വര്‍ധിച്ചിരുന്നു. ഏഴുമാസവും ഇരുപത്തിരണ്ട് ദിവസത്തിനും ഇടയിലാണ് ജനസംഖ്യ ഒരു ദശലക്ഷമായി ഉയര്‍ന്നത്. ഇക്കാലയളവില്‍ പ്രതിദിന മരണസംഖ്യ 1858 ആണ് റെക്കാര്‍ഡ് ചെയ്യപ്പെട്ടത്.

നേരത്തെ സിഎപിഎംഎഎിന്റെ ഒരു പഠന റിപ്പോര്‍ട്ടില്‍ ഈജിപ്ത് അറബ് രാജ്യങ്ങളില്‍ ഏറ്റവും ജനസംഖ്യ കൂടുതലുളള രാജ്യമായി രേഖപ്പെടുത്തിയിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും ജനസംഖ്യയുള്ള മുന്നാമത്തെ രാജ്യവും ഈജിപ്താണ്. നൈജീരിയയും എത്യോപിയയുമാണ് ജനസംഖ്യയില്‍ ഈജ്പിതിനുമുന്നിലുളള ആഫ്രിക്കന്‍ രാജ്യങ്ങള്‍.

 

Latest News