Wednesday, May 14, 2025

ഇസ്രായേലുമായുള്ള വെടിനിർത്തൽ: ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാൻ ലെബനൻ സന്ദർശിച്ച് ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രി

ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രിയായ ബദർ അബ്ദുൽ ലത്തീ, ബുധനാഴ്ച ലെബനൻ സന്ദർശിക്കുകയും ആ രാജ്യത്തെ നിരവധി പ്രധാന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ലെബനനുള്ള ഈജിപ്തിന്റെ പിന്തുണയെക്കുറിച്ചു സംസാരിച്ച അദ്ദേഹം ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ പോരാട്ടം തുടരുന്ന സാഹചര്യത്തിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്തു.

ഈജിപ്ഷ്യൻ പ്രതിനിധി, ലെബനൻ പാർലമെന്റ് സ്പീക്കർ നബി ബെറിയുമായി കൂടിക്കാഴ്ച നടത്തി. ഹിസ്ബുള്ളയുടെ സഖ്യകക്ഷിയാണ് ബെറി. നിലവിലെ പ്രതിസന്ധിഘട്ടത്തിൽ ലെബനന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുടെയും ഈജിപ്ഷ്യൻ സർക്കാരിന്റെയും അചഞ്ചലമായ പിന്തുണയുടെ സന്ദേശം അദ്ദേഹം അറിയിച്ചതായി ലെബനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ലെബനനിലെ ഈജിപ്ഷ്യൻ അംബാസഡർ അലാ മൂസ, സ്പീക്കർ ബെറിയുടെ മാധ്യമ ഉപദേഷ്ടാവ് അലി ഹംദാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. “പ്രസിഡന്റ് സിസിയുടെയും ഈജിപ്ഷ്യൻ ഭരണകൂടത്തിന്റെയും പൂർണ്ണ പിന്തുണ ഞാൻ സ്പീക്കർ ബെറിയെ അറിയിച്ചു. ലെബനൻ അതിന്റെ വെല്ലുവിളികളെ മറികടക്കുന്നതുവരെ സഹായിക്കുന്നത് തുടരുമെന്ന ഞങ്ങളുടെ പ്രതിബദ്ധതയും ആവർത്തിച്ചു. ഞങ്ങൾ ആക്രമണത്തെ അപലപിക്കുകയും അത് തടയുന്നതിനുള്ള ആശയവിനിമയം തുടരുകയും ചെയ്യുന്നു” – അബ്ദെലാറ്റി പറഞ്ഞു.

ഒരു പ്രസിഡന്റിന്റെ ആവശ്യകതയെക്കുറിച്ചും ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രി ചർച്ച ചെയ്തു. ഹിസ്ബുള്ളയ്ക്ക് ലെബനനെ പൊള്ളയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ഹിസ്ബുള്ള വർഷങ്ങളായി ലെബനനെ ഒരു പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിൽനിന്ന് തടഞ്ഞിട്ടുണ്ട്. ഈജിപ്ഷ്യൻ പ്രതിനിധി ലെബനൻ സൈനിക കമാൻഡർ ജോസഫ് ഔണിനെ സന്ദർശിക്കുകയും ലെബനൻ സൈന്യത്തെ പ്രശംസിക്കുകയും ചെയ്തു.

Latest News