Monday, November 25, 2024

എട്ടാം നിയമസഭാ സമ്മേളനം ജനുവരി 23 മുതല്‍

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 മുതല്‍ വിളിച്ചുചേര്‍ക്കും. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെയും യോഗത്തില്‍ ചുമതലപ്പെടുത്തി.

സര്‍ക്കാര്‍ – ഗവര്‍ണര്‍ പോരിനെ തുടര്‍ന്ന് ഏഴാം നിയമസഭാ സമ്മേളനം ഡിസംബര്‍ 13 -ന് ഗവര്‍ണറെ അറിയിക്കാതെ പിരിഞ്ഞിരുന്നു. അവസാനിച്ച സമ്മേളനത്തിന്റെ തുടര്‍ച്ചയായി വീണ്ടും സമ്മേളനം ചേരാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. വീണ്ടും നിയമസഭാ സമ്മേളനം ചേര്‍ന്ന് നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി ബജറ്റ് സമ്മേളനം വിളിച്ചുചേര്‍ത്ത് ഗവര്‍ണറുമായുള്ള പോര് തുടരാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെല്ലാം വിരാമമിട്ടാണ് സഭ പിരിഞ്ഞതായി അറിയിച്ചുകൊണ്ട് ജനുവരി 23 മുതല്‍ എട്ടാമത് സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

Latest News