രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന് റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. രജിസ്റ്റര്‍ ചെയ്യുകയും അംഗീകാരം നേടാത്തതുമായ 2100 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നാണ് 111 പാര്‍ട്ടികളെ നീക്കം ചെയ്തത്.
പൊതു തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുന്നതുള്‍പ്പെടെ ഈ പാര്‍ട്ടികള്‍ക്ക് നല്‍കിയിട്ടുള്ള വിവിധ ആനുകൂല്യങ്ങള്‍ പിന്‍വലിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു.
റെപ്രസെന്റേഷന്‍ ഓഫ് പീപ്പിള്‍സ് ആക്ട് 1951 പ്രകാരമാണ് നടപടി. നേരത്തേ 87 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന് റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന് കൂടി തെരഞ്ഞെടുപ്പ് കമ്മീഷന് റദ്ദാക്കുന്നത്.