Sunday, November 24, 2024

പെരുമാറ്റ ചട്ടലംഘനം: വാട്സ്ആപ്പിലൂടെ ‘വികസിത് ഭാരത്’ സന്ദേശങ്ങള്‍ അയക്കുന്നത് തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വാട്‌സ്ആപ്പ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വികസിത് ഭാരത്’ സന്ദേശങ്ങള്‍ അയയ്ക്കുന്നത് തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.

ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. വാട്സ്ആപ്പ് സന്ദേശങ്ങള്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ വികസിത് ഭാരത് സമ്പര്‍ക്ക് എന്നെഴുതിയ വാട്‌സാപ് നമ്പരില്‍നിന്നാണ് മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ടുള്ള സന്ദേശമെത്തിയത്.

അതേസമയം, മാര്‍ച്ച് 15ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പാണു സന്ദേശം അയച്ചതെന്നും സാങ്കേതിക തകരാര്‍ മൂലം ചില സന്ദേശങ്ങള്‍ വൈകുകയായിരുന്നെന്നും മന്ത്രാലയം മറുപടി നല്‍കി.

Latest News