Friday, January 31, 2025

യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി തരംഗം! മണിപ്പൂരില്‍ കേവല ഭൂരിപക്ഷം കടന്നു

വോട്ടെണ്ണല്‍ രണ്ടുമണിക്കൂര്‍ പിന്നിടുമ്പോള്‍ ഉത്തരാഖണ്ഡില്‍ ബി.ജെ.പി കുതിക്കുന്നു. 44 സീറ്റിലാണ് ബി.ജെ.പി ഉത്തരാഖണ്ഡില്‍ ആധികാരിക ലീഡുയര്‍ത്തുന്നത്. കോണ്‍ഗ്രസിന് 20 സീറ്റിലാണ് ലീഡ്. നാലു സീറ്റുകളില്‍ മറ്റുള്ളവരും ലീഡ് ചെയ്യുന്നു. 70 സീറ്റിലേക്കാണ് ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഫലസൂചനകള്‍ ലഭിക്കുമ്പോള്‍ തന്നെ ബി.ജെ.പി മുന്നിലായിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങളാല്‍ ഉത്തര്‍പ്രദേശും പഞ്ചാബും പോലെ തന്നെ രാജ്യം ഉറ്റുനോക്കുന്ന ഒന്നാണ് ഉത്തരാഖണ്ഡിലെയും തെരഞ്ഞെടുപ്പ്. 152 സ്വതന്ത്രര്‍ അടക്കം 632 സ്ഥാനാര്‍ഥികളാണ് ഉത്തരാഖണ്ഡില്‍ മത്സര രംഗത്തുണ്ടായിരുന്നത്.

ഉത്തര്‍പ്രദേശിലും ബിജെപിക്ക് മികച്ച ലീഡാണുള്ളത്. 203 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. എസ്.പി 100 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. യോഗി ആദിത്യനാഥ്, കേശവ് പ്രസാദ് മൌര്യ ഉള്‍പ്പെടെ ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുകയാണ്. അഖിലേഷ് യാദവ്, അസം ഖാന്‍ ഉള്‍പ്പെടെ എസ്.പിയുടെ പ്രമുഖ നേതാക്കളും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസാകട്ടെ 3 സീറ്റില്‍ മാത്രമാണ് മുന്നേറുന്നത്.

മണിപ്പൂരില്‍ ബി.ജെ.പി കേവലഭൂരിപക്ഷം കടന്നു. 24 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 14 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. എന്‍.പി.പി 11 സീറ്റിലും എന്‍.പി.എഫ് നാല് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. മറ്റു പാര്‍ട്ടികള്‍ ഏഴ് സീറ്റിലുമാണ് മുന്നില്‍ നില്‍ക്കുന്നത്.

 

 

Latest News