Monday, April 21, 2025

അധിനിവേശ മേഖലകളില്‍ തിരഞ്ഞെടുപ്പ്: റഷ്യന്‍ നീക്കത്തിനെതിരെ യുക്രൈൻ

അധിനിവേശ മേഖലകളില്‍ റഷ്യ തിരഞ്ഞെടുപ്പ് നടത്തിയതിനെതിരെ യുക്രൈൻ രംഗത്ത്. ഒരു വർഷംമുമ്പ് അനധികൃതമായി പിടിച്ചെടുത്ത പ്രദേശങ്ങളിൽ കൂടുതൽ പിടിമുറുക്കാനുള്ള റഷ്യയുടെ നീക്കമാണ് തിരഞ്ഞെടുപ്പെന്നാണ് യുക്രൈന്റെ ആരോപണം. ഇത് യുക്രൈൻ ജനതയ്ക്ക് ഭീഷണിയാണെന്നും പാർലമെന്റ് അംഗങ്ങൾ അറിയിച്ചു.

ഡോണെസ്ക്, ലുഹാൻസ്ക്, ഖേഴ്സൺ, സപ്പോരിഷിയ എനീ മേഖലകളില്‍ വെള്ളിയാഴ്ചയാണ് റഷ്യ തിരഞ്ഞെടുപ്പ് ആരംഭിച്ചത്. ഞായാറാഴ്ചവരെ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം. ഇതിനെതിരെയാണ് യുക്രൈൻ പാർലമെന്റ് രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് നടക്കുന്ന മേഖലകളില്‍ റഷ്യ ആധിപത്യം നേടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അതിനാല്‍ തെരഞ്ഞെടുപ്പുഫലം അംഗീകരിക്കരുതെന്ന് യുക്രൈൻ പാർലമെന്റംഗങ്ങൾ അന്താരാഷ്ട്രസമൂഹത്തോട് അഭ്യര്‍ഥിച്ചു.

അതേസമയം, യുക്രൈനും പാശ്ചാത്യരാജ്യങ്ങളും റഷ്യയുടെ തെരഞ്ഞെടുപ്പിനെ തള്ളിക്കളഞ്ഞതായി അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് റഷ്യ നടത്തുന്നതെന്ന് യൂറോപ്പിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ കൗൺസിൽ ഓഫ് യൂറോപ്പ് കുറ്റപ്പെടുത്തി.

Latest News