ഷിപ്പിംഗ് വ്യവസായത്തെ ഡീകാർബണൈസ് ചെയ്യാനുള്ള ശ്രമത്തിൽ, ചരക്ക് കടത്തുന്ന ഒരു ഇലക്ട്രിക് വിമാനത്തിന്റെ ട്രയൽ റൺ നടത്താനൊരുങ്ങി ജപ്പാനിലെ ക്യൂഷു. സോജിറ്സ് കോർപ്, യമറ്റ ഹോൾഡിങ്സ് കോ., കിട്ടാക്കയുഷ് സിറ്റി ഗവണ്മെന്റ്, യു എസ് സ്റ്റാർട്ടപ്പ് ബീറ്റ ടെക്നോളോജിസ് എന്നിവയുടെ സഹകരണത്തോടെയുള്ള പദ്ധതി അടുത്ത വർഷം ആദ്യംതന്നെ സാങ്കേതികവിദ്യ വാണിജ്യവൽക്കരിക്കാൻ ലക്ഷ്യമിടുന്നുണ്ട്.
ബീറ്റാ ടെക്‌നോളജീസ് നിർമ്മിക്കുന്ന ഇലക്ട്രിക് എയർക്രാഫ്റ്റിന് ഒറ്റ ചാർജിൽ 400 കിലോമീറ്ററിലധികം സഞ്ചരിക്കാൻ കഴിയും. കൂടാതെ, 560 കിലോഗ്രാമിലധികം ചരക്ക് വഹിക്കാനും കഴിയും. കിറ്റാക്യുഷു എയർപോർട്ടിനും മിയാസാക്കി എയർപോർട്ടിനുമിടയിൽ ഒരു റൗണ്ട് ട്രിപ്പ് ട്രയലിൽ ഉൾപ്പെടും. പ്രവർത്തന നടപടിക്രമങ്ങൾ പരിശോധിക്കുകയും ഷിപ്പിംഗ് വ്യവസായത്തിൽ ഇലക്ട്രിക് വിമാനങ്ങൾ വ്യാപകമായി സ്വീകരിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്യുക എന്നതാണ് ഈ ഉദ്യമത്തിനു പിന്നിൽ.