Wednesday, November 27, 2024

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് ഉയരും

കടുത്ത വൈദ്യുതിക്ഷാമം നേരിടുന്നതിനാല്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡിന് നിര്‍ദേശം. വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടിയാണ് നിര്‍ദേശം നല്‍കിയത്. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിനാല്‍ സംസ്ഥാനത്ത് വൈദ്യുതിനിരക്ക് ഉയരുമെന്നും അദ്ദേഹം അറിയിച്ചു.

“മഴ കുറഞ്ഞത് വൈദ്യുതി ഉത്പാദത്തിന് വൻതിരച്ചടിയായിട്ടുണ്ട്. പുറത്തുനിന്ന് അധിക വൈദ്യുതി വാങ്ങുന്നതിനുള്ള പദ്ധതി റദ്ദ് ചെയ്തതും പ്രതിസന്ധി വർധിപ്പിച്ചു. നിലവിൽ പുറത്തുനിന്ന് വാങ്ങിക്കുന്ന വൈദ്യുതി വർധിപ്പിക്കേണ്ട സാഹചര്യമായതിനാല്‍ വാങ്ങുന്ന വൈദ്യുതിയുടെ നിരക്കനുസരിച്ച് വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരും” – മന്ത്രി പറഞ്ഞു. വൈദ്യുതിക്ഷാമത്തിലേക്ക് നീങ്ങുന്നതിനാൽ സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് നടപ്പാക്കാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ജലവൈദ്യുത പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയാണ് മാര്‍ഗം. ജലവൈദ്യുതപദ്ധതികള്‍ ആരംഭിച്ചാല്‍ വൈദ്യുതി പുറത്തേക്ക് വില്‍ക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News