Tuesday, November 26, 2024

വൈദ്യുതിക്ക് ഈടാക്കിയിരുന്ന സർചാർജ് അടുത്ത മാസവും തുടരും: കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതിക്ക് ഈടാക്കി വന്നിരുന്ന സർചാർജ് അടുത്ത മാസവും തുടരുമെന്നു കെഎസ്ഇബി. വരുമാന നഷ്‌ടം നികത്താനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം. വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തുന്നതിന് പകരമാണ് സർചാർജ് ഏർപ്പെടുത്തുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദ്ധീകരണം.

ഏപ്രിൽ മാസം മുതലാണ് കെഎസ്ഇബി യൂണിറ്റിന് 9 പൈസ സർചാർജ് ഈടാക്കി തുടങ്ങിയത്. ജൂൺ മാസത്തില്‍ ഇത് ഒമ്പത് പൈസയ്ക്ക് പുറമെ പത്ത് പൈസ കൂടി യൂണിറ്റിന് അധികമായി സർചാർജ് ഈടാക്കി. ഇതോടെ യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജ് ഇനത്തില്‍ കെഎസ്ഇബിക്ക് ലഭിച്ചിരുന്നത്.

അതേസമയം, ആദ്യ ഘട്ടത്തിൽ യൂണിറ്റിന് 44 പൈസ ഈടാക്കാനാണ് കെഎസ്ഇബി അപേക്ഷിച്ചത്. എന്നാല്‍ റെഗുലേറ്ററി കമ്മിഷന്റെ അനുമതി ഇല്ലാതെ ബോര്‍ഡിന് പരമാവധി 19 പൈസ വരെ സർചാർജ് ഈടാക്കാമെന്ന ചട്ടപ്രകാരമാണ് വർധന നടപ്പാക്കിയത്. ഒമ്പത് പൈസ സര്‍ചാര്‍ജ് ഒക്ടോബര്‍ വരെ തുടരാന്‍ റെഗുലേറ്ററി കമ്മീഷന്‍ നേരത്തെ അനുമതി നൽകിയിരുന്നു.

Latest News