Monday, November 25, 2024

ട്വിറ്റര്‍ ലോഗോ ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ വിറ്റ് ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ ലോഗോ ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ വിറ്റ് ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഓഫീസിലെ നിരവധി വസ്തുക്കളാണ് ലേലത്തിനു വെച്ചത്. ട്വിറ്ററിന്റെ പ്രശസ്തമായ പക്ഷി ലോഗോയുടെ പ്രതിമ വിറ്റത് 100,000 ഡോളറിനാണ്. ഹെറിറ്റേജ് ഗ്ലോബല്‍ പാര്‍ട്ണേഴ്സ് ഇങ്ക് ആണ് ലേലം സംഘടിപ്പിച്ചത്. 27 മണിക്കൂര്‍ ലേലം നീണ്ടു നിന്നു. 600ലധികം ഇനങ്ങളാണ് മസ്‌ക് ലേലത്തില്‍ വെച്ചത്.

ഇലക്ട്രോണിക്സ്, ഫര്‍ണിച്ചറുകള്‍ തുടങ്ങി അടുക്കള സാമഗ്രികള്‍ വരെ ലേലത്തില്‍ ഉണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ രൂപയ്ക്ക് വിറ്റ് പോയത് ട്വിറ്ററിന്റെ പ്രശസ്തമായ പക്ഷി ലോഗോയുടെ പ്രതിമയാണ്. പ്രതിമ വാങ്ങിയ വ്യക്തിയുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. 100,000 ഡോളറിനാണ് പ്രതിമ വിറ്റ് പോയത്. അതായത് ഇന്ത്യന്‍ രൂപ 81,25,000. ഏകദേശം നാലടിയായിരുന്നു പക്ഷി ലോഗോയുടെ പ്രതിമ.

അടുക്കളയിലെ നിരവധി വസ്തുക്കള്‍ 10,000 ഡോളറിന്, അഥവാ 815,233 രൂപയ്ക്ക് വിറ്റു. ആകൃതിയില്‍ ചെടികള്‍ നട്ടുപിടിപ്പിക്കുന്ന ഒരു പ്ലാന്റര്‍ വിറ്റത് 15000 ഡോളറിനാണ്, അഥവാ 12,21,990 രൂപ. കോണ്‍ഫറന്‍സ് റൂമിലെ മരത്തിന്റെ മേശ 10,500 ഡോളറിനാണ് വിറ്റത്, അഥവാ 8,55,393 രൂപ. എന്നാല്‍ വില്‍പ്പന നടത്തിയത് സാമ്പത്തിക സ്ഥിതി ഉയര്‍ത്താനല്ലെന്നാണ് സംഘാടകര്‍ അറിയിച്ചത്.

 

 

 

Latest News