Tuesday, November 26, 2024

പത്തുലക്ഷം പേരെ ചൊവ്വയിലെത്തിക്കാന്‍ ഇലോണ്‍ മസ്‌ക്

പത്തു ലക്ഷം പേരെ ചൊവ്വയിലെത്തിക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണ് ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്. ചൊവ്വയില്‍ മനുഷ്യരുടെ ഒരു കോളനി സ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മസ്‌ക്. മസ്‌കിന്റെ കമ്പനി നിര്‍മിക്കുന്ന സ്റ്റാര്‍ഷിപ് റോക്കറ്റിനെ കുറിച്ചുള്ള ചോദ്യത്തിനാണ് തന്റെ സ്വപ്നത്തെ കുറിച്ചു അദ്ദേഹം പറഞ്ഞത്.

ഭൂമിയെ മാത്രം ആശ്രയിക്കുന്നവരായി മനുഷ്യര്‍ മാറരുതെന്ന വാദമാണ് മസ്‌ക് ഉന്നയിച്ചിരിക്കുന്നത്. അതേസമയം മസ്‌കിന് മറ്റൊരു സ്വപ്നം കൂടിയുണ്ട്. ചൊവ്വയിലെത്തിയാലും സ്വയം പര്യാപ്തത നേടാന്‍ അവിടെ ജീവിക്കുന്നവര്‍ക്ക് കഴിയണം എന്നതാണത്.

ഭൂമിയില്‍ നിന്നും വേണം ആദ്യനാളുകളില്‍ പലതരത്തിലുള്ള ജീവനോപാധികള്‍ ചൊവ്വയിലെത്തിക്കാന്‍. അതിനാല്‍ മസ്‌കിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അതിനൂതനമായ സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ചൊവ്വയിലേക്കുള്ള യാത്ര ഭൂമിയിലെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുന്നത് പോലെയായിരിക്കണമെന്നതാണ് മസ്‌കിന്റെ വീക്ഷണം.

അതേസമയം സ്റ്റാര്‍ഷിപ്പ് ചന്ദ്രനില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇറങ്ങുമെന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്. ചൊവ്വയിലേക്കുള്ള പദ്ധതികളുടെ മുന്നാടിയായാണ് പരിശീലനമെന്ന പോലെ മസ്‌കും കൂട്ടരും ചാന്ദ്ര ദൗത്യത്തെ കാണുന്നത്.

 

Latest News