എക്സ് പ്ലാറ്റ്ഫോമില്‍നിന്നുള്ള പരസ്യവരുമാനം ഗാസയിലേയും ഇസ്രയേലിലേയും ആശുപത്രികള്‍ക്ക് നല്‍കുമെന്ന പ്രഖ്യാപനവുമായി ഉടമ ഇലോണ്‍ മസ്ക്. ഗാസയിലെ റെഡ് ക്രോസ്, റെഡ് ക്രസന്റ് ഏജന്‍സികള്‍ക്കും ഇസ്രായേലിലെ ആശുപത്രികള്‍ക്കും തുക കൈമാറുമെന്ന് അദ്ദേഹം എക്സില്‍ പോസ്റ്റ് ചെയ്തു.
ഇസ്രായേല്‍ പ്രതിരോധ സേനയും ഹമാസും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്നതിനിടെയാണ് മസ്കിന്റെ പ്രഖ്യാപനം. ഗാസ്സയില്‍ യുദ്ധത്തെത്തുടര്‍ന്ന് സകല ആശയവിനിമയ സംവിധാനവും ഇന്റര്‍നെറ്റ് സേവനവും വിച്ഛേദിക്കപ്പെട്ടിരുന്നു. ഇത്തരത്തില്‍ ബുദ്ധിമുട്ടുന്ന അംഗീകൃത സഹായ സംഘടനകള്‍ക്ക് സ്റ്റാര്‍ലിങ്ക് കണക്റ്റിവിറ്റി നല്‍കുമെന്ന് മസ്ക് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.