Monday, November 25, 2024

അപകടമുന്നറിയിപ്പുകള്‍ നല്‍കുന്ന സംവിധാനത്തിന്റെ പരീക്ഷണം നാളെ: ഫോണുകളില്‍ എമർജൻസി അലേർട്ട് ലഭിക്കും

പ്രക‍ൃതിദുരന്തങ്ങളിൽ രാജ്യത്തെ ജനങ്ങള്‍ക്ക് അടിയന്തര അറിയിപ്പുകൾ നല്‍കുന്ന സംവിധാനത്തിന്റെ പരീക്ഷണം നാളെ നടക്കും. ഇതുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 31 -ന് മൊബൈല്‍ ഫോണുകളില്‍ എമർജൻസി അലേർട്ട് ലഭിക്കുമെന്ന് കേന്ദ്ര ടെലികോം വകുപ്പ് മുന്നറിയിപ്പ് നല്‍കി. സെൽ ബ്രോഡ്കാസ്റ്റിങ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാവും ഇതെന്ന് കേന്ദ്ര ടെലികോം വകുപ്പ് വ്യക്തമാക്കി.

പകല്‍ 11 മണി മുതല്‍ വൈകിട്ട് നാലുമണി വരെയായിരിക്കും ഫോണുകളിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള അലേർട്ട് എത്തുക. മൊബൈൽ റീചാർജ് ചെയ്യുമ്പോഴും മറ്റും അലേർട്ട് ബോക്സിനു സമാനമായി ലഭിക്കുന്ന സന്ദേശം വൈബ്രേഷനോടും ശബ്ദത്തോടുകൂടിയുമാണ് എത്തുക. പരീക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ എസ്.എം.എസ് സന്ദേശം ഇതിനോടകംതന്നെ പലരുടെയും മൊബൈൽ ഫോണുകളിൽ ലഭിച്ചിട്ടുണ്ട്.

ഒക്ടോബർ മുതൽ അപകടമുന്നറിയിപ്പുകൾ ഇത്തരത്തിൽ ജനങ്ങളിലേക്കെത്തിക്കാനാണ് സർക്കാരിന്റെ ശ്രമം. ദേശീയ ദുരന്തനിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്. മൊബൈൽ ഫോണിനുപുറമെ ടി.വി, റേഡിയോ, സമൂഹമാധ്യമങ്ങൾ അടക്കമുള്ളവയിൽ സമാനമായ അലേർട്ട് നൽകാനും ശ്രമം നടക്കുന്നുണ്ട്. മുൻപും ഇത്തരത്തിൽ എമര്‍ജന്‍സി അലേര്‍ട്ട് സംവിധാനം കേന്ദ്രസര്‍ക്കാര്‍ പരീക്ഷിച്ചിരുന്നു.

Latest News