പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ. എസ്. മണിലാൽ അന്തരിച്ചു. ഏറെനാളായി രോഗബാധിതനായിരുന്നു അദ്ദേഹം. തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.
കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ‘ഹോര്‍ത്തൂസ് മലബാറിക്കസ്’ എന്ന ലത്തീൻ ഗ്രന്ഥത്തിന്റെ അമ്പതു വർഷത്തെ ഗവേഷണം വഴി ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ഗവേഷകനാണ് ഡോ. കെ. എസ്. മണിലാൽ. കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യവൈവിധ്യത്തെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തില്‍ നടന്ന വർഷങ്ങൾ നീണ്ട പഠനങ്ങളും പ്രസിദ്ധമാണ്.