Monday, November 25, 2024

വേതനപരിഷ്കരണം ആവശ്യപ്പെട്ട് ജീവനക്കാര്‍ രംഗത്ത്: പൊ​തു​മേ​ഖലാ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം വ​ർ​ധി​പ്പി​ച്ച് യുകെ

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ച് യു.കെ ഭരണകൂടം. ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശം സ​ർ​ക്കാ​ർ അംഗീകരിച്ചതായി പ്രധാനമന്തി ഋഷി സുനക് തന്നെയാണ് പ്രഖ്യാപിച്ചത്. വേതന പരിഷ്കരണം ആവശ്യപ്പെട്ട് ജീവനക്കാര്‍ രംഗത്തുവന്നതോടെയാണ് തീരുമാനം.

35% വേതനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജൂ​നി​യ​ർ ഡോ​ക്ട​ർ​മാര്‍ രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ അ​ഞ്ചുദി​വ​സം പണിമുടക്കിയതോടെ രാ​ജ്യ​ത്തെ ആ​രോ​ഗ്യമേ​ഖ​ല​യെ അത് പ്രതിസന്ധി​യി​ലാ​ക്കി​യി​രു​ന്നു. ഇതേ തുടര്‍ന്നാണ് ഭരണകൂടം അടിയന്തര ഇടപെടല്‍ നടത്തിയത്.

പൊ​ലീ​സു​കാ​ർ​ക്ക് ഏ​ഴു ശ​ത​മാ​ന​വും അ​ധ്യാ​പ​ക​ർ​ക്ക് 6.5 ശ​ത​മാ​നം വേതനവും വീതം സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ജൂനി​യ​ർ ഡോ​ക്ട​ർ​മാരുടെ വേതനം 6% കൂടി സര്‍ക്കാര്‍ ഉയര്‍ത്തി. അതേസമയം, തീരുമാനം അ​ന്തി​മ​മാ​ണെ​ന്നും ശ​മ്പ​ളം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ ച​ർ​ച്ച​ക​ളു​ണ്ടാകില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.

Latest News