Sunday, November 24, 2024

ടൈറ്റാനിക് പര്യവേഷണങ്ങള്‍ക്ക് വിരാമം; പ്രഖ്യാപനവുമായി പര്യവേഷക സംഘങ്ങളുടെ ക്ലബ്ബ്

അറ്റ്ലാന്‍റിക് സമുദ്രത്തില്‍ അ‍ഞ്ചു സഞ്ചാരികളുടെ മരണത്തിനിടയാക്കിയ ടൈറ്റന്‍ ദുരന്തത്തിനു പിന്നാലെ ടൈറ്റാനിക്കിനെ സംബന്ധിച്ച ശാസ്ത്രീയ പര്യവേഷണങ്ങൾക്ക് വിരാമം. ന്യൂയോർക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പര്യവേഷക സംഘങ്ങളുടെ ക്ലബ്ബാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച എല്ലാ പര്യവേഷണ പദ്ധതികളും റദ്ദാക്കിയതായാണ് പ്രഖ്യാപനം.

1912-ല്‍ അറ്റ്ലാന്‍റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനും അത് വീണ്ടെടുക്കാനും പര്യവേഷണങ്ങള്‍ നടന്നിരുന്നു. ജെയിംസ് കാമറൂൺ ചിത്രം ടൈറ്റാനിക്ക് ജനപ്രിയമായതോടെയാണ് അവശിഷ്ടങ്ങള്‍ തേടി പര്യവേഷണങ്ങള്‍ ആരംഭിച്ചത്. പലരും അറ്റ്ലാന്റിക്കിൽ ടൈറ്റാനിക്കിനെ അന്വേഷിച്ചു. അത്തരത്തിൽ അന്വേഷിച്ചുപോയ ഓഷ്യൻഗേറ്റിന്റെ ടൈറ്റാൻ എന്ന മുങ്ങിക്കപ്പല്‍ കടലാഴങ്ങളിൽ പൊട്ടിത്തെറിച്ച് യാത്രികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതോടെയാണ് പര്യവേഷണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

അറ്റ്ലാന്റിക്കിന്റെ അടിത്തട്ടിലേക്ക് ശാസ്ത്രീയ പര്യവേഷണങ്ങളൊന്നും ഇനി ഇല്ലെന്നാണ് ക്ലബ്ബ് അംഗങ്ങളുടെ പ്രഖ്യാപനം. മുന്‍ നിശ്ചയിച്ച എല്ലാ പര്യവേഷണങ്ങളും റദ്ദാക്കിയതായും ക്ലബ്ബ് അറിയിച്ചു. എന്നാല്‍ വാണിജ്യ സന്ദർശനങ്ങൾ ഇവിടെ നടക്കാറുണ്ടെങ്കിലും അതിനെക്കുറിച്ച് അറിയില്ലെന്നും പര്യവേഷക സംഘം വ്യക്തമാക്കി.

Latest News