Friday, April 18, 2025

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; സെന്‍സൊഡൈന്‍ ടൂത്ത് പേസ്റ്റ് കമ്പനിയ്ക്ക് 10 ലക്ഷം രൂപ പിഴ; പരസ്യം നിര്‍ത്തി വയ്ക്കാനും ഉത്തരവ്

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന് സെന്‍സൊഡൈന്‍ ടൂത്ത് പേസ്റ്റിന് പത്ത് ലക്ഷം രൂപ പിഴ ചുമത്തി. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടേതാണ് നടപടി. പരസ്യം നല്‍കുന്നത് ഏഴ് ദിവസത്തിനുള്ളില്‍ നിര്‍ത്തിവയ്ക്കാനും അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.

‘ലോകമെമ്പാടുമുള്ള ദന്തഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തത്’, ‘ ലോകത്തിലെ ഒന്നാം നമ്പര്‍ സെന്‍സിറ്റിവിറ്റി ടൂത്ത് പേസ്റ്റ്’ എന്നീ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന സെന്‍സൊഡൈന്‍ ടൂത്ത് പേസ്റ്റിന്റെ പരസ്യങ്ങള്‍ പിന്‍വലിക്കാനാണ് ഉത്തരവില്‍ പറയുന്നത്. ടെലിവിഷന്‍, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ നല്‍കിയ തെറ്റായ പരസ്യങ്ങള്‍ക്കെതിരെയാണ് അതോറിറ്റിയുടെ നടപടി.

പരസ്യങ്ങളിലെ അവകാശവാദങ്ങളെ സാധൂകരിക്കുന്നതിന് സെന്‍സൊഡൈന്‍ കമ്പനി ഒരു സമഗ്രമായ പഠന റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.

 

 

 

Latest News