യു. കെ. യിലും അയർലണ്ടിലും ആഞ്ഞടിച്ച് എവോയിൻ കൊടുങ്കാറ്റ്. അതിനെ തുടർന്ന് വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായി. അയർലണ്ടിലെ കൗണ്ടി ഡൊണഗലിൽ കാറിനുമുകളിൽ മരം വീണ് ഒരാൾ മരിച്ചു.
അയർലണ്ടിലാണ് ഏറ്റവും ശക്തമായ കാറ്റ് രേഖപ്പെടുത്തിയത്. 114 മൈൽ (183 കി.മീ/ മണിക്കൂർ) വേഗതയിൽ ഗാൽവേ കൗണ്ടി ഗാൽവേയിലെ മേസ് ഹെഡിൽ കാറ്റ് വീശി. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും ശക്തമായ കാറ്റാണിത്. യു. കെ. യിൽ, സ്‌കോട്ട്‌ലൻഡിൽ 100 mph (160km/h) വേഗതയിൽ കാറ്റ് വീശുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊടുങ്കാറ്റ് കെട്ടിടങ്ങൾക്കും മരങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും കാര്യമായ നാശനഷ്ടങ്ങൾ വരുത്തി. ആയിരക്കണക്കിന് വീടുകളും വ്യാപാരസ്ഥാപനങ്ങളും നശിച്ചു.
വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു, പൊതുഗതാഗതം നിർത്തിവച്ചു. വടക്കൻ അയർലണ്ടിൽ എല്ലാ സ്കൂളുകളും അടച്ചു, ബസ്, ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. സ്കോട്ട്ലൻഡിൽ 1,17,000 ത്തിലധികം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതിയില്ലായിരുന്നു. വെയില്സിലും ഇംഗ്ലണ്ടിലും സ്ഥിതി വ്യത്യസ്തമല്ല.