എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപത്തിനുള്ള പലിശ 8.15 ശതമാനമായി പുതുക്കി നിശ്ചയിച്ചു. ഇന്നു ചേര്‍ന്ന ഇപിഎഫ്ഒ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ വര്‍ഷം ഇപിഎഫ് പലിശ നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.1 ശതമാനത്തിലേക്കു താഴ്ത്തിയിരുന്നു. 2020-21ലെ 8.5 ശതമാനത്തില്‍നിന്നാണ് പലിശ നിരക്ക് റെക്കോര്‍ഡ് താഴ്ചയില്‍ എത്തിയത്. ഇതില്‍ ചെറിയ വര്‍ധന വരുത്താനാണ് ഇന്നത്തെ യോഗത്തിലെ തീരുമാനം.
2022-23 വര്‍ഷത്തേക്കുള്ള പരിശ 8.15 ശതമാനമായി നിശ്ചയിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ തീരുമാനം കേന്ദ്ര ധനമന്ത്രാലയത്തിനു സമര്‍പ്പിക്കും. മന്ത്രാലയത്തിന്റെ അനുമതിയോടെയാവും പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക.