ഇസ്രായേല്‍, യുദ്ധത്തിന്റെ ഭീകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും യേശു ജനിച്ച സ്ഥലമായ ബെത്‌ലഹേമില്‍ ക്രിസ്ത്യാനികള്‍ എപ്പിഫനി ആഘോഷിച്ചു. ആഘോഷങ്ങളെല്ലാം ഒഴിവാക്കിയാണ് ഇത്തവണ ബെത്ലഹേമിലെ ക്രിസ്ത്യാനികള്‍ എപ്പിഫനി തിരുനാള്‍ ആചരിച്ചത്. നിരവധി തീര്‍ഥാടകര്‍ പങ്കെടുക്കേണ്ട ഈ തിരുനാള്‍ ആഘോഷങ്ങളില്‍ ഇത്തവണ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമില്ലായിരുന്നു.
ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച’അല്‍ ജസീറ’ തുടര്‍ന്ന് എഴുതുന്നു: ‘ബെത്ലഹേം നഗരം മൂന്ന് മാസമായി ഇസ്രായേല്‍ അടച്ചുപൂട്ടലിലും ദശാബ്ദങ്ങളായി സൈനിക അധിനിവേശത്തിന്‍ കീഴിലുമാണ്. ക്രിസ്മസ്, ഈസ്റ്റര്‍ സീസണുകളില്‍ ടൂറിസത്തെ മാത്രം ആശ്രയിക്കുന്ന ഒരു ചരിത്ര നഗരമാണ് ഇവിടം. സൈനിക നിയന്ത്രണത്തിന്‍ കീഴിലായതിനാല്‍ ഇത്തവണ വിനോദ സഞ്ചാരികള്‍ക്ക് ഇവിടെ പ്രവേശനമില്ല. അതിനാല്‍ ആളുകള്‍ ജീവിക്കാന്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.’