Saturday, April 19, 2025

ഇനി അവശ്യമരുന്നുകള്‍ക്കും തീവില! പാരസെറ്റാമോള്‍ ഉള്‍പ്പെടെയുള്ള 800 അവശ്യ മരുന്നുകളുടെ വില 10.7 ശതമാനം വര്‍ധിപ്പിക്കാന്‍ അനുമതി

അവശ്യ മരുന്നുകള്‍ക്ക് ഇനി മുതല്‍ കൂടുതല്‍ വില നല്‍കേണ്ടിവരും. പാരസെറ്റാമോള്‍ ഉള്‍പ്പെടെയുള്ള 800 അവശ്യ മരുന്നുകളുടെ വില 10.7 ശതമാനം വര്‍ധിപ്പിക്കാന്‍ നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍.പി.പി.എ) അനുമതി നല്‍കി. ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. അസിത്രോമൈസിന്‍, സിപ്രോഫ്‌ലോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോള്‍, ഫെനിറ്റോയിന്‍ സോഡിയം, ഫിനോബാര്‍ബിറ്റോണ്‍ തുടങ്ങിയ മരുന്നുകളുടെ വിലയാണ് വര്‍ധിപ്പിക്കുന്നത്.

പനി, അലര്‍ജി, ഹൃദ്രോഗം, ത്വക് രോഗം, രക്തസമ്മര്‍ദം, വിളര്‍ച്ച തുടങ്ങി സാധാരണ അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളാണിത്. ഇന്ധന, പാചക വാതക വില വര്‍ധനയില്‍ നട്ടം തിരിയുന്ന ജനത്തിന് അവശ്യ മരുന്നുകളുടെ വില കൂടി വര്‍ധിക്കുന്നത് കനത്ത ആഘാതമാകും. കേന്ദ്ര സാമ്പത്തികകാര്യ ഉപദേശകന്റെ ഓഫിസില്‍നിന്ന് ലഭിച്ച 2021ലെ മൊത്തസൂചിക അടിസ്ഥാനമാക്കിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചതെന്ന് നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.

 

Latest News