Tuesday, January 21, 2025

ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്ത് സൊമാലിയയും എത്യോപ്യയും

പ്രാദേശികബന്ധത്തിലുണ്ടായ സംഘർഷഭരിതമായ പ്രതിസന്ധി നയതന്ത്രചർച്ചകളിലൂടെ പരിഹരിച്ചതായി വെളിപ്പെടുത്തി എത്യോപ്യയും സൊമാലിയയും. നയതന്ത്ര തർക്കം പരിഹരിച്ചതായി സൊമാലിയയുടെ വിദേശകാര്യമന്ത്രിയാണ് സ്ഥിരീകരിച്ചത്.

സൊമാലിയ ഒരു ഇളവുകളും നൽകിയിട്ടില്ലെന്ന് സ്റ്റേറ്റ് ടി. വി. സംപ്രേഷണം ചെയ്ത അഹമ്മദ് മൌലിം ഫിക്കിയുടെ പ്രസ്താവനയിൽ പറയുന്നു. സൊമാലിയൻ അവകാശവാദത്തെക്കുറിച്ച് എത്യോപ്യ പ്രതികരിച്ചിട്ടില്ലെങ്കിലും ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും സമ്മതിച്ചതായി പറഞ്ഞു. സൊമാലിയ തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി കണക്കാക്കുന്ന സമുദ്ര കരാർ ഒപ്പിട്ടതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രശ്ങ്ങൾ ആരംഭിച്ചത്.

കഴിഞ്ഞ മാസം പ്രഖ്യാപിച്ച തുർക്കി-ബ്രോക്കർ കരാറിനുശേഷം ഒരു എത്യോപ്യൻ പ്രതിനിധിസംഘം സൊമാലിയയിൽ എത്തിയിരുന്നു. അതിനുശേഷമാണ് പ്രശ്നം പരിഹരിച്ചതായുള്ള പ്രസ്താവന പുറത്തിറക്കിയത്. എത്യോപ്യൻ പ്രതിരോധമന്ത്രി ഐഷ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സന്ദർശനം, സൊമാലിയയിലെ ആഫ്രിക്കൻ യൂണിയൻ (എ. യു.) സമാധാനപാലന ദൗത്യത്തിന്റെ ഭാവിയെ കേന്ദ്രീകരിച്ചായിരുന്നു.

എത്യോപ്യയുടെ ആയിരക്കണക്കിന് സൈനികർ സൊമാലിയയിൽ നിലയുറപ്പിച്ചിട്ടുണ്ട്. അവർ എ. യു. സേനയുടെ ഭാഗമല്ല. ഭാവിയിൽ അവർ എന്ത് പങ്ക് വഹിക്കുമെന്ന് വ്യക്തമല്ല. എന്തുതന്നെയായാലും ദൗത്യത്തിൽ സഹകരിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചതായി എത്യോപ്യ പ്രസ്താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News