യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ 2035 നുശേഷം പെട്രോള്‍ കാറുകള്‍ വിലക്കാന്‍ തീരുമാനം. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമാണിത്. ഇതിനായുള്ള പ്രമേയം ഇയു പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെ പാസ്സാക്കി.
ഇ യു അംഗരാജ്യങ്ങള്‍ ഇത് സംബന്ധിച്ച ബില്‍ നേരത്തേ പാസ്സാക്കി. ഇ യു പാര്‍ലമെന്റ് കൂടി അംഗീകരിച്ചതോടെ ഔദ്യോഗിക നിയമമായി മാറും. 2050ഓടെ പൂര്‍ണമായും കാര്‍ബണ്‍രഹിതമായ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനാണ് തീരുമാനം. സാങ്കേതികമായ പുനഃക്രമീകരണങ്ങള്‍ നടത്താന്‍ കാര്‍ നിര്‍മാണ കമ്പനികള്‍ക്ക് ആവശ്യമായ സമയം നല്‍കാനാണ് 2035 ലക്ഷ്യമായി തീരുമാനിക്കുന്നത് എന്നാണ് കണക്കുകൂട്ടല്‍.
ചൈന വര്‍ഷാന്ത്യത്തോടെ അന്താരാഷ്ട്ര വിപണിയില്‍ ഇലക്ട്രിക് കാറുകളുടെ 80 മോഡല്‍ പുറത്തിറക്കും. ഇത് ചൈനയ്ക്ക് മേല്‍ക്കൈ നല്‍കുമെന്നും യൂറോപ്യന്‍ യൂണിയന്‍ ഭയക്കുന്നുണ്ട്.