Sunday, November 24, 2024

‘യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ അ​ഭ​യാ​ർ​ഥി​ക​ളോ​ട് കൂ​ടു​ത​ൽ സ​ഹി​ഷ്ണു​ത കാ​ണി​ക്ക​ണം’ ഫ്രാൻസിസ് മാർപ്പാപ്പ

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ അ​ഭ​യാ​ർ​ഥി​ക​ളോ​ട് കൂ​ടു​ത​ൽ സ​ഹി​ഷ്ണു​ത കാ​ണി​ക്ക​ണ​മെ​ന്ന് അഭ്യർത്ഥിച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ദ​ക്ഷി​ണ ഫ്ര​ഞ്ച് ന​ഗ​ര​മാ​യ മാ​ഴ്സെ​യി​ൽ ബി​ഷ​പ്പു​മാ​രു​മാ​യും മെ​ഡി​റ്റ​റേ​നി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യു​വ​ജ​ന​ങ്ങ​ളു​മാ​യും സം​വ​ദി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഈ ​അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണും ച​ട​ങ്ങി​ൽ സ​ന്നി​ഹി​തനായിരുന്നു.

ഇ​റ്റാ​ലി​യ​ൻ ദ്വീ​പാ​യ ലാം​പെ​ഡൂ​സ​യി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച വ​ൻ​തോ​തി​ൽ അ​ഭ​യാ​ർ​ഥി​ക​ൾ എ​ത്തി​യ​തി​​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ഭ​യാ​ർ​ഥി ച​ർ​ച്ച​ക​ൾ ചൂ​ടു​പി​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മാ​ർ​പാ​പ്പ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. കു​ടി​യേ​റ്റം ഒ​രു അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മ​ല്ലെ​ന്നും മ​റി​ച്ച് ഇ​ന്ന​ത്തെ കാ​ല​ത്തെ യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്നും അദ്ദേഹം പറഞ്ഞു. ബു​ദ്ധി​പൂ​ർ​വ​ക​മാ​യ കാ​ഴ്ച​പ്പാ​ടോ​​ടെ ഈ ​വി​ഷ​യം കൈ​കാ​ര്യം ചെ​യ്യണമെന്നും മെ​ഡി​റ്റ​റേ​നി​യ​നി​ൽ​നി​ന്നു​യ​രു​ന്ന വി​ലാ​പ​ങ്ങ​ൾ​ക്ക് നാം ​ചെ​വി കൊടുക്കണമെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.

Latest News