Sunday, November 24, 2024

വ്യാഴത്തെ ലക്ഷ്യമാക്കി ജ്യൂസ് പേടകം ചരിത്രയാത്ര തുടങ്ങി

വാതകഭീമനായ വ്യാഴം ലക്ഷ്യമാക്കി ജ്യൂസ് പേടകം ചരിത്രയാത്ര തുടങ്ങി. എട്ടുവര്‍ഷം നീളുന്ന യാത്രയ്ക്കൊടുവില്‍ 2031 ജൂലൈയില്‍ സൗരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹത്തില്‍ എത്തും. ഫ്രഞ്ച് ഗയാനയില്‍നിന്ന് വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 5.41ന് ആയിരുന്നു വിക്ഷേപണം. ഏരിയന്‍ 5 റോക്കറ്റിലാണ് 6100 കിലോയുള്ള പേടകം കുതിച്ചത്.

വിക്ഷേപണത്തിന്റെ 30-ാം മിനിറ്റില്‍ റോക്കറ്റില്‍നിന്ന് വേര്‍പെട്ട് പേടകം നീങ്ങി. തുടര്‍ന്ന് കൂറ്റന്‍ സൗരോര്‍ജ പാനലുകള്‍ വിന്യസിച്ചു. പേടകത്തില്‍നിന്ന് പൂര്‍ണതോതില്‍ സിഗ്‌നലുകള്‍ ലഭിച്ചുതുടങ്ങിയതായി യൂറോപ്യന്‍ സ്പേയ്സ് ഏജന്‍സി അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ വ്യാഴാഴ്ച വിക്ഷേപണം മാറ്റിയിരുന്നു. 10 പരീക്ഷണ ഉപകരണങ്ങളാണ് പേടകത്തില്‍ ഉള്ളത്.

വ്യാഴവും അതിന്റെ ഉപഗ്രഹങ്ങളായ യൂറോപ്പ, ഗാനിമേഡി, കലിസ്റ്റോ എന്നിവയെപ്പറ്റിയും വിശദമായി പഠിക്കുകയാണ് ജ്യൂസ് ലക്ഷ്യം. പേടകം 2025 ഓഗസ്റ്റില്‍ ശുക്രന്റെ അരികിലൂടെയും കടന്നുപോകും. മഞ്ഞുറഞ്ഞ ഗനിമേഡി ഉപഗ്രഹത്തെ 2034 ഡിസംബര്‍ മുതല്‍ ഭ്രമണം ചെയ്തുതുടങ്ങും. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ് ഗാനിമേഡ്. വ്യാഴത്തിന്റെ അതിതീവ്രമായ റേഡിയേഷനെ അതിജീവിക്കുന്നതിനുള്ള ആധുനികമായ സംവിധാനങ്ങളാണ് പേടകത്തില്‍ ഉള്ളത്.

Latest News