2019 ല്‍ രാജ്യസഭാ എംപി ആയശേഷം മുന്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് സഭയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഒരുചോദ്യം പോലും ചോദിച്ചിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സഭയിലെ അദ്ദേഹത്തിന്റെ ആകെയുള്ള പെര്‍ഫോമന്‍സും വളരെ മോശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യസഭാ എംപിമാരുടെ ശരാശരി ഹാജര്‍ 79 ശതമാനമായിരിക്കെ, രഞ്ജന്‍ ഗൊഗോയിയുടേത് കേവലം 29 ശതമാനം മാത്രമാണ്. ഒരു ചര്‍ച്ചയില്‍ പോലും ഇതുവരെ അദ്ദേഹം ഇടപെട്ട് സംസാരിച്ചിട്ടില്ലെന്നും സ്വകാര്യ ബില്ലുകളൊന്നും തന്നെ ഇതുവരെ അവതരിപ്പിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ഉന്നതമായ നീതിപീഠങ്ങളില്‍ നിന്നും വിരമിക്കുന്നവരെ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറായും, രാജ്യസഭയിലേയ്ക്കും നിയമിക്കുന്ന നടപടിയ്ക്കെതിരെ നേരത്തെ തന്നെ വിമര്‍ശനമുണ്ടായിരുന്നു. ഇപ്പോള്‍ അവ ശക്തമാവുകയാണ്.