ജനപ്രതിനിധികള്‍ക്ക് ഒറ്റ പെന്‍ഷന്‍ മാത്രമെന്ന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. മുന്‍ എംപിമാര്‍ മറ്റ് പദവികള്‍ വഹിക്കുന്ന സാഹചര്യത്തില്‍ അതിന്റെ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്നുണ്ടെങ്കില്‍ അതിനൊപ്പം പെന്‍ഷനും അനുവദിക്കില്ലെന്ന് അറിയിച്ചു. മാത്രമല്ല മറ്റ് പെന്‍ഷനുകള്‍ വാങ്ങുന്നില്ലെന്ന് പെന്‍ഷന്‍ അപേക്ഷ നല്‍കുമ്പോള്‍ വ്യക്തമാക്കുകയും വേണം.
കേന്ദ്ര സര്‍ക്കാരും പാര്‍ലമെന്റ് സംയുക്ത സമിതിയും വിശദമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. തീരുമാനത്തിന് ലോക്‌സഭാ സ്പീക്കറുടെയും ഉപരാഷ്ട്രപതിയുടെയും അനുമതി തേടിയിരുന്നു. പെന്‍ഷന് അപേക്ഷ നല്‍കുമ്പോള്‍ വ്യക്തി വിവരങ്ങള്‍, എംപിയായിരുന്ന കാലയളവ് എന്നിവയ്ക്കൊപ്പം വഹിച്ചിട്ടുള്ള മറ്റ് സ്ഥാനങ്ങളും, അതില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളും വ്യക്തമാക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. രാജ്യസഭ, ലോക്‌സഭ എന്നിവിടങ്ങളിലെ സെക്രട്ടറി ജനറല്‍മാര്‍ക്കാണ് മുന്‍ എംപിമാര്‍ പെന്‍ഷനായി അപേക്ഷ നല്‍കേണ്ടത്.
പെന്‍ഷന്‍ ലഭിക്കാനുള്ള വ്യവസ്ഥകള്‍
1) രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ളവര്‍ ആകരുത്.
2) കേന്ദ്രസംസ്ഥാന സര്‍ക്കാര്‍, സര്‍ക്കാര്‍ അധീനതയിലുള്ള കോര്‍പ്പറേഷനുകള്‍ എന്നെയവങ്ങളില്‍ നിന്ന് ശമ്പളം വാങ്ങുന്നവര്‍ ആകരുത്.
3) നിലവില്‍ രാജ്യസഭാ, ലോക്‌സഭാ എംപി, നിയമസഭാംഗം, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം എന്നിവ ആകരുത്.