Friday, April 18, 2025

കേരളത്തിന് ഇത്തവണ ലഭിച്ചത് 39 ശതമാനം അധികമഴ

മേഘവിസ്‌ഫോടനങ്ങളും അതി തീവ്രമഴയുമായി വിറങ്ങലിച്ച കേരളത്തിന് വേനല്‍ക്കാലത്ത് ലഭിച്ചത് 39 ശതമാനം അധികമഴ. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 34 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇത്തവണ പെരുമഴ ആശ്വാസമായത്.

മാര്‍ച്ച് ഒന്നുമുതല്‍ മേയ് 31വരെയുള്ള പ്രീ മണ്‍സൂണ്‍ സീസണില്‍ കേരളം പ്രതീക്ഷിക്കുന്നത് 359.1 മി.മീറ്റര്‍ മഴയാണ്. 2023ല്‍ പെയ്തിറങ്ങിയത് 236.4 മി. മീറ്റര്‍ മാത്രമായിരുന്നെങ്കില്‍ ഇത്തവണ ലഭിച്ചത് 500.1 മി.മീറ്ററാണ്. ഏപ്രില്‍ അവസാനിക്കുമ്പോള്‍ 62 ശതമാനമായിരുന്നു വേനല്‍മഴയുടെ കുറവ്. ചൂടില്‍ ഉരുകിയൊലിച്ച കേരളത്തില്‍ മേയ് പകുതിയോടെയാണ് മഴ ശക്തമായത്.

തുടര്‍ന്ന് 10 ദിവസത്തിനുള്ളില്‍ തന്നെ പ്രതീക്ഷിച്ചതിനേക്കാളും 36 ശതമാനം അധികം മഴ ലഭിച്ചു. മേയ് 15 വരെ ഉഷ്ണതരംഗത്തില്‍ വിയര്‍ത്തൊലിച്ച പാലക്കാടിന് മേയ് 31 ആകുമ്പോഴേക്കും ലഭിച്ചത് 44 ശതമാനം അധികമഴയാണ്. കഴിഞ്ഞ വര്‍ഷം പത്തനംതിട്ട ഒഴികെ 13 ജില്ലകളിലും മഴ കുറഞ്ഞെങ്കില്‍ ഇത്തവണ ഇടുക്കിയൊഴികെ എല്ലാ ജില്ലകളിലും കൂടുതല്‍ മഴ ലഭിച്ചു.

 

Latest News