Tuesday, November 26, 2024

പ്രവാസികൾക്ക് ഇനി സ്വത്തുകൾ സ്വന്തമാക്കാം: ഇളവുകൾ പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി

പ്രവാസികൾക്ക് സ്വന്തം പേരിൽ ഭൂമിയും കെട്ടിടങ്ങളും വാങ്ങാനുള്ള അനുമതി നൽകി ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. കർശനമായ വ്യവസ്ഥകളോട് കൂടിയാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

വിദേശികൾക്ക് സ്വത്തുക്കൾ സ്വന്തമാക്കാനുള്ള അനുമതി നൽകുന്ന ഇളവുകൾ ഷാർജ റിയൽ എസ്റ്റേറ്റ് നിയമഭേദഗതിയിലാണ് നൽകിയിരിക്കുന്നത്. നിലവിൽ എമിറേറ്റിൽ റിയൽ എസ്റ്റേറ്റ് സ്വന്തമാക്കാനുള്ള അവകാശം യുഎഇയിലെ പൗരന്മാർക്കും ഗൾഫിലെ അറബ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിലിലെ പൗരന്മാർക്കും മാത്രമായി നിജപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കർശന വ്യവസ്ഥകളോടെ ഷാർജ ഭരണാധികാരി ഇളവ് നൽകിയിരിക്കുന്നത്.

1. ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാൻ ഭരണാധികാരിയുടെ അനുമതി.
2. നിയമപരമായ അറിയിപ്പിന്റെ ബലത്തിൽ അനന്തരാവകാശം വഴി കൈമാറ്റം.
3. ഈ നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനിൽ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങൾക്ക് അനുസൃതമായി ഉടമ തന്റെ ഏറ്റവും അടുത്ത ബന്ധുക്കളിൽ ഒരാൾക്ക് കൈമാറാം.
4. കൗൺസിൽ നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങൾക്കനുസൃതമായി റിയൽ എസ്റ്റേറ്റ് വികസന മേഖലകളിലെയും പദ്ധതികളിലെയും ഉടമസ്ഥാവകാശം.
ഇവയാണ് നിയമഭേദഗതിയിലെ കർശന വ്യവസ്ഥകൾ.

Latest News