വാരാന്ത്യത്തിൽ കിഴക്കൻ ചൈനയിൽ വൈരുധ്യം നിറഞ്ഞ കാലാവസ്ഥാ വ്യതിയാനം. കനത്ത മഞ്ഞുവീഴ്ചയും റെക്കോർഡ് ഭേദിക്കുന്ന ചൂടും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെ ബാധിക്കുന്നു. കിഴക്കൻ പ്രവിശ്യയായ ഷാൻഡോങ്ങിൽ, ഹിമപാതങ്ങൾ പ്രദേശത്തുടനീളം വീശുകയും 13 സെന്റീമീറ്റർ (5.1 ഇഞ്ച്) വരെ മഞ്ഞ് വീഴുകയും റോഡ് ഐസ്, ഹിമപാത അപകടങ്ങൾ എന്നിവയെക്കുറിച്ച് റെഡ് അലർട്ടുകൾ നൽകുകയും ചെയ്തു.
ഇതിനു വിപരീതമായി, ഷാങ്ഹായിലെ ഫിനാൻസ് ഹബ്ബ് വാരാന്ത്യത്തിൽ റെക്കോർഡ് ചൂട് അനുഭവപ്പെട്ടു. ഞായറാഴ്ച താപനില 28.5 ഡിഗ്രി സെൽഷ്യസ് (83 ഫാരൻഹീറ്റ്) ആയി ഉയർന്നു. കഴിഞ്ഞ 150 വർഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂടാണിത്.
രാജ്യത്തുടനീളമുള്ള വ്യത്യസ്തമായ കാലാവസ്ഥാ സാഹചര്യങ്ങൾ സമീപവർഷങ്ങളിൽ ചൈന അനുഭവിക്കുന്ന പ്രവചനാതീതമായ കാലാവസ്ഥാമാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. കുതിച്ചുയരുന്ന താപനില, നീണ്ട വരൾച്ച, വിനാശകരമായ വെള്ളപ്പൊക്കം എന്നിവ ചൈനയിൽ പതിവായി മാറുന്നു. കഴിഞ്ഞ വർഷം ചൈനയിലെ ഏറ്റവും ചൂടേറിയ വർഷമായിരുന്നു.