Friday, April 4, 2025

ഗാസയിൽ അതിശൈത്യം: തണുത്തുവിറച്ചു മരിച്ചത് നാല് പിഞ്ചുകുഞ്ഞുങ്ങൾ

ശൈത്യകാലം തുടർത്തിയതോടെ പാലസ്തീൻ ജനങ്ങളെ കടുത്ത തണുപ്പ് ദോഷകരമായി ബാധിക്കുകയാണ്. യുദ്ധം മൂലം ഭൂരിഭാഗം ജനങ്ങളും ക്യാമ്പുകളിലോ, സുരക്ഷിതമായ ഇടങ്ങളുടെ അഭാവത്താലോ ആണ് കഴിയുന്നത്. കുറഞ്ഞത് അഞ്ച് പാലസ്തീൻ ശിശുക്കളെങ്കിലും ഹൈപ്പോതെർമിയ ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്.

ഇനിയും ശൈത്യം കനക്കും എന്ന മുന്നറിയിപ്പാണ് നിലവിൽ അധികൃതർ കൈമാറിയിരുന്നത്. കൂടാതെ, തണുപ്പിനൊപ്പം തുടരുന്ന മഴയും ജനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. 20 ദിവസം പ്രായമുള്ള കുഞ്ഞാണ് അവസാനം തണുത്തുമരച്ച്  മരണത്തിനു കീഴടങ്ങിയത്. മാതാപിതാക്കൾ ഞായറാഴ്ച ഉണർന്നപ്പോൾ 20 ദിവസം പ്രായമുള്ള ജോമാ അൽ-ബത്രാനെ ഐസ് പോലെ തണുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ കുഞ്ഞിന്റെ ഇരട്ടസഹോദരൻ അലിയെ അൽ-അക്സാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

നവജാതശിശുക്കൾക്ക് ചൂട് നിലനിർത്താൻ ഡോക്ടർമാർ അമ്മയോടു പറഞ്ഞിരുന്നെങ്കിലും അവർ ഒരു കൂടാരത്തിൽ താമസിക്കുന്നതിനാൽ അത് അസാധ്യമാണെന്നും രാത്രിയിൽ താപനില പതിവായി 10 ഡിഗ്രി സെൽഷ്യസിൽ (50 ഡിഗ്രി ഫാരൻഹീറ്റ്) താഴെയാണെന്നും അദ്ദേഹം പറഞ്ഞു. 30 മുതൽ 50 ഡിഗ്രി ഫാരൻഹീറ്റ് വരെയുള്ള താപനിലയിൽ ഹൈപ്പോതെർമിയ മൂലമുള്ള മരണങ്ങൾ സംഭവിക്കാം. “ഞങ്ങൾ എട്ടുപേരാണ്. ഞങ്ങൾക്ക് നാല് പുതപ്പുകൾ മാത്രമേയുള്ളൂ” – അൽ-ബത്രൻ തന്റെ മകന്റെ ഇളം ശരീരത്തെ തൊട്ടുകൊണ്ടു പറഞ്ഞു.

എല്ലാ ദിവസവും ഒന്നോ, രണ്ടോ ഹൈപ്പോതെർമിയ കേസുകൾ ആശുപത്രിയിൽ എത്തുന്നുണ്ടെന്ന് നാസർ ആശുപത്രിയിലെ ഡോക്ടർ ഫിദ്ദാ അൽ-നാദി സി. ബി. എസ്. ന്യൂസിനോടു പറഞ്ഞു. ഏറ്റവും പ്രായം കുറഞ്ഞവർ ഏറ്റവും ദുർബലരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News